യുവേഫ ചാമ്പ്യന്‍സ് ലീഗ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളും പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയും തമ്മിലാണ് ആദ്യത്തെ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം നടക്കുക. അതേസമയം തന്നെ നടക്കുന്ന ഇംഗ്ലീഷ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്‌സ്പര്‍സിനെ നേരിടും

കഴിഞ്ഞ തവണ ഫൈനലിലെത്തിയ ലിവര്‍പൂള്‍ ഇത്തവണ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. പോര്‍ട്ടോയാകട്ടെ ഇറ്റാലിയന്‍ ക്ലബ് റോമയെ വീഴ്ത്തിയാണ് അവസാന എട്ടില്‍ പ്രവേശിച്ചിരിക്കുന്നത്. ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡിലാണ് ഇന്ന് മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ തവണ ഇരുവരും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂളായിരുന്നു വിജയം കണ്ടത്.

ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്താണ് ടോട്ടനം ക്വാര്‍ട്ടറിലെത്തിയത്. ജര്‍മന്‍ ക്ലബ് തന്നെയായ ഷാല്‍ക്കയെ തോല്‍പ്പിച്ചാണ് സിറ്റി എത്തുന്നത്. ഇന്ന് ടോട്ടനത്തിന്റെ മൈതാനത്താണ് മത്സരം അരങ്ങേറുക. യുവന്റസും അയാക്‌സും തമ്മിലുള്ള മത്സരവും ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള പോരാട്ടവും നാളെ രാത്രിയാണ്

Top