യുവേഫ ചാമ്പ്യന്‍സ് ലീഗ്; നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ട് മത്സരത്തിന് ഇന്ന് ആരംഭം. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളാണ് ഈ ആഴ്ച തുടങ്ങുന്നത്.

മത്സരത്തില്‍ ലിവര്‍പൂള്‍ സ്പാനിഷ് അത്‌ലറ്റികോ മാഡ്രിഡിനെ ആയിരിക്കും നേരിടുന്നത്. മാഡ്രിഡ് മൈതാനത്ത് വച്ചായിരിക്കും ആദ്യപാദ മത്സരം നടക്കുക. ആദ്യദിവസം രണ്ട് മത്സരങ്ങളാണ് നടക്കുന്നത്.

പിന്നീടുള്ള മത്സരങ്ങളില്‍ പിഎസ്ജി ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും നേരിടുന്നതാണ്. ഇന്നത്തെ മത്സരത്തില്‍ നെയ്മര്‍ പരിക്ക് കാരണം കളിക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്.

Top