യുവേഫ ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിന് തോല്‍വി, അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടന്നത്.

മത്സരത്തിന്റെ 43-ാം മിനുട്ടില്‍ ലിവര്‍പൂളിന്റെ വിനാല്‍ഡം ലീഡ് നല്‍കി. 94-ാം മിനുട്ടില്‍ ഫിര്‍മിനോയും ലീഡുയര്‍ത്തി. എന്നാല്‍ അത്‌ലറ്റിക്കോ അഗ്രിഗേറ്റിന്റെ മാര്‍ക്കോസ് ലൊറെന്റെ ഗോള്‍ അടിക്കുകയും ചെയ്തു. കളി അധിക സമയത്ത് നീണ്ടപ്പോള്‍ ലൊറെന്റെയിലൂടെ ടീമിന് ജയം നല്‍കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പിഎസ്ജിയും ക്വാര്‍ട്ടറിലെത്തി. നെയ്മര്‍, യുവാന്‍ വെലാസ്‌കോ തുടങ്ങിയവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്.

Top