ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

cristiano-ronaldo

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ മികവില്‍ പി എസ് ജിയെ 3-1 ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്.

33-ാം മിനിറ്റില്‍ റാബിയോട്ടിന്റെ ഗോളില്‍ പിഎസ്ജി ലീഡ് നേടി. 45-ാം മിനിറ്റിലായിരുന്നു പെനാല്‍റ്റിയിലൂടെ ക്രിസ്റ്റിയാനോയുടെ സമനില ഗോള്‍. 83-ാം മിനിറ്റില്‍ വിജയം ഉറപ്പിച്ച്‌ ഗോളും നേടി. ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ക്രിസ്റ്റിയാനോ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്. ബാഴ്‌സയ്ക്കായി 97 ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയ ലയണല്‍ മെസ്സി റൊണാള്‍ഡോയ്ക്ക് തൊട്ട് പിന്നിലുണ്ട്.

Top