യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

ഡല്‍ഹി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. റൗണ്ട് 16-ല്‍നിന്ന് എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍സിലേക്ക് കടന്നത്. സ്പെയിനില്‍നിന്ന് മൂന്ന് ടീമുകള്‍, ഇംഗ്ലണ്ടില്‍നിന്നും ജര്‍മനിയില്‍നിന്നും രണ്ടുവീതം ടീമകള്‍, ഫ്രാന്‍സില്‍നിന്ന് ഒരു ടീം എന്നിങ്ങനെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.

ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പ് വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ നിയോണില്‍വെച്ച് നടക്കും. ഓപ്പണ്‍ നറുക്കെടുപ്പായതിനാല്‍ ഒരേ രാജ്യത്തെ തന്നെ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായേക്കാം. ഏപ്രില്‍ ഒന്‍പത്, പത്ത് തീയതികളിലാണ് ആദ്യ പാദ ക്വര്‍ട്ടര്‍ ഫൈനല്‍. ഏപ്രില്‍ 16,17 തീയതികളില്‍ രണ്ടാംപാദ ക്വര്‍ട്ടര്‍ ഫൈനലും നടക്കും.

ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി.,മാഞ്ചെസ്റ്റര്‍ സിറ്റി, റിയല്‍ മാഡ്രിഡ്, ബാഴ്സലോണ, ആഴ്സണല്‍, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ ഉള്‍പ്പെട്ടത്.

Top