യുവേഫ ചാമ്പ്യന്‍സ് ലീഗ്; സെമി ഫൈനലിലേക്ക് കടന്ന് പിഎസ്ജി

ലിസ്ബണ്‍: ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍. പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ടീം അറ്റലാന്റയെയാണ് പിഎസ്ജി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. 0-1ന്റെ തോല്‍വിക്കരികില്‍ നിന്നായിരുന്നു പിഎസ്ജിയുടെ ഉജ്ജ്വല തിരിച്ചുവരവ്.

അവസാന മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി പിഎസ്ജി എതിരാളികളെ സ്തബ്ധരാക്കുകയായിരുന്നു. 1995നു ശേഷം ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തിയത്.

അത്ലറ്റികോ മാഡ്രിഡും ലെയ്പ്ഷിഗും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളാണ് സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.

Top