യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ചു

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി 16 ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മഡ്രിഡ്, റയല്‍ മഡ്രിഡ്, മോണ്‍ചെങ്ഗ്ലാഡ്ബാക്ക്, മാഞ്ചെസ്റ്റര്‍ സിറ്റി, പോര്‍ട്ടോ, ലിവര്‍പൂള്‍, അത്‌ലാന്റ, ചെല്‍സി, സെവിയ്യ, ഡോര്‍ട്മുണ്ട്, ലാസിയോ, യുവന്റസ്, ബാര്‍സലോണ, പി.എസ്.ജി, ലെയ്പ്‌സിഗ് എന്നീ ടീമുകളാണ് അവസാന പതിനാറിലെത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍ ടീമുകള്‍ സമനിലയിലാണുള്ളത്. നെയ്മറുടെ ഹാട്രിക്കിന്റെ ബലത്തിൽ ഈസ്താംബൂള്‍ ബസക്‌സെഹിറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, അയാക്‌സ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.

Top