UEFA Champions League: Manchester City

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബുധനാഴ്ച വീറുറ്റ പോരാട്ടങ്ങള്‍. ആദ്യ പാദത്തിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ ഡൈനാമോ കിയവിനെയും പിഎസ്‌വി ഐന്തോവന്‍ അത്‌ലറ്റികോ മഡ്രിഡിനെയും നേരിടും.

പ്രീമിയര്‍ ലീഗിലെയും എഫ്.എ കപ്പിലെയും തുടര്‍ച്ചയായ തോല്‍വികള്‍ക്കു നടുവില്‍ ജീവന്മരണപോരാട്ടത്തിനാണ് മാനുവല്‍ പെല്ലഗ്രിനിയുടെ ടീം ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവരോടും എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ ചെല്‍സിയോടും (51) തകര്‍ന്നടിഞ്ഞാണ് സിറ്റി വിജയവഴിയിലെത്താന്‍ എതിരാളിയുടെ കളത്തിലെത്തുന്നത്.

2008 ഡിസംബറിനു ശേഷം പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് സിറ്റി തുടര്‍ച്ചയായി രണ്ട് ഹോം മാച്ചില്‍ തോല്‍ക്കുന്നത്. എന്നാല്‍, തിരിച്ചടികള്‍ മറന്നാണ് ബുധനാഴ്ച രാത്രിയില്‍ ടീം ഇറങ്ങുന്നതെന്ന് വിടപറയാനൊരുങ്ങുന്ന കോച്ച് പെല്ലഗ്രിനി വ്യക്തമാക്കുന്നു.

Top