യുവേഫ ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. ആദ്യ പാദത്തിലും 2-1ന് ജയിച്ച് കയറിയ സിറ്റി ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെ ക്വാര്‍ട്ടറിലേക്ക് പരിശീലകനായ ശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാതെ സിദാന് നോക്കൗണ്ട് റൗണ്ടില്‍ തന്നെ മടങ്ങേണ്ടി വരുന്നത്.

എന്നാല്‍ ഫ്രഞ്ച് ടീം ഒളിംപിക് ലിയോണാണ് യുവന്റസിനെ വീഴ്ത്തിയത്. രണ്ടാംപാദത്തില്‍ 2-1നു ജയിച്ചെങ്കിലും എവേ ഗോള്‍ അവരെ ചതിക്കുകയായിരുന്നു. ആദ്യപാദത്തില്‍ 1-0ന്റെ ജയം ലിയോണിനെ ക്വാര്‍ട്ടറിലേക്കു നയിക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിറ്റിയും ലിയോണും കൊമ്പുകോര്‍ക്കും.

Top