യുവേഫ ചാമ്പ്യന്‍സ് ലീഗ് ; ബാഴ്‌സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടന്‍: ആന്‍ഫീഡില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സെമിയില്‍ സ്‌പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ലിവര്‍പൂളിന്റെ വിജയം.

ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ തകര്‍ത്തത്. ലിവര്‍പൂളിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലിവര്‍പൂള്‍ 1-0 ന് തന്നെ മുന്നിട്ട് നിന്നു. രണ്ടാം പകുതി ആരംഭിച്ച് 9 മിനുറ്റുകള്‍ ആയപ്പോളേക്കും പകരക്കാരനായിറങ്ങിയ വിനാള്‍ഡത്തിന്റെ ഗോള്‍ ലിവര്‍പൂളിന്റെ ഗോള്‍ ലീഡുയര്‍ത്തി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം വിനാള്‍ഡം തന്നെ നേടിയ ഗോളില്‍ ലിവര്‍പൂള്‍ 3-0 ന് മുന്നിലെത്തിയപ്പോള്‍ ബാഴ്‌സ ആരാധകര്‍ ഞെട്ടി.

എഴുപത്തിയൊന്‍പതാം മിനുറ്റില്‍ ചരിത്ര വിജയത്തിലേക്ക് ലിവര്‍പൂളിനെ നയിച്ച ഗോള്‍ പിറന്നു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്തില്‍ ഒറിജി തൊടുത്ത ഷോട്ട് ലിവര്‍പൂളിനെ മത്സരത്തില്‍ 4-0 ന് മുന്നിലെത്തിച്ചു.

Top