യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങള്‍

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബയേണ്‍ബാഴ്‌സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുക്രമം തീരുമാനിക്കപ്പെടുന്നത്. മെസിയുടെ പിഎസ്ജിക്കും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഒപ്പം ആര്‍.ബി.ലെയ്പ്‌സിഗ്, ക്ലബ്ബ് ബ്രുജ് ടീമുകളും ഗ്രൂപ്പ് എയില്‍ വരും.

മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് കടുത്ത വെല്ലുവിളി നേരിടണം. ബി ഗ്രൂപ്പില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാന്‍, പോര്‍ട്ടോ ടീമുകളാണ് എതിരാളികള്‍. ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും വീണ്ടും നേര്‍ക്കുനേര്‍ വരുന്നതും ഗ്രൂപ്പ് ഘട്ടത്തിലെ സവിശേഷതയാണ്. ഗ്രൂപ്പ് ഇയില്‍ ബെന്‍ഫിക്ക, ഡൈനാമോ കീവ് ക്ലബ്ബുകളുമുണ്ട്. കഴിഞ്ഞ തവണ ബയേണിന് മുന്നില്‍ 28ന് തകര്‍ന്നടിഞ്ഞതിന്റെ നാണക്കേട് ഇനിയും ബാഴ്‌സയ്ക്ക് മാറിയിട്ടില്ല.

റയല്‍ മാഡ്രിഡിനൊപ്പം ഗ്രൂപ്പ് ഡിയില്‍ ഇന്റര്‍ മിലാന്‍, ഷാക്തര്‍ ടീമുകള്‍ക്ക് പുറമേ അരങ്ങേറ്റക്കാരായ മോള്‍ഡോവന്‍ ക്ലബ്ബ് ഷെരീഫും ഇടംപിടിച്ചു.
നിലവിലെ ജേതാക്കളായ ചെല്‍സിയുടെ ഗ്രൂപ്പ് എച്ചില്‍ യുവന്റസ്, സെനിത്, മോള!മോ എന്നിവരാണ് എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താരതമ്യേന ഭേദപ്പെട്ട എതിരാളികളെ ആണ് ലഭിച്ചത്. യൂറോപ്പാ ലീഗ് ജേതാക്കളായ വിയ്യാറയലിന് പുറമേ അറ്റ്!!ലാന്റ, യംഗ് ബോയ്‌സ് ടീമുകളെയാണ് യുണൈറ്റഡ് നേരിടേണ്ടത്.

ഗ്രൂപ്പ് സിയില്‍ സ്‌പോര്‍ടിംഗ് സിപി, ബൊറൂസിയ ഡോര്‍ട്മുണ്ട്, അയാക്‌സ്, ബെസിക്താസ് ടീമുകളും ഗ്രൂപ്പ് ജിയില്‍ ലിലെ, സെവിയ്യ, എഫ് സി സാല്‍സ്ബര്‍ഗ്, ഢഎഘ വൂള്‍വ്‌സ്ബര്‍ഗ് ക്ലബ്ബുകളും കളിക്കും അടുത്ത മാസം 14നാണ് ഗ്രൂപ്പ് ഘട്ടം തുടങ്ങുന്നത്.

Top