യുവേഫ ചാമ്പ്യൻസ് ലീഗ്;ലാസിയോയെ തകർത്ത് ബയേൺ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിക് ക്വാർട്ടറിൽ. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയെ ബയേൺ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ ലാസിയോ ഒരു ​ഗോളിന് മുന്നിലായിരുന്നു. ഇന്നത്തെ മത്സര വിജയത്തോടെ 3-1ന് ബയേൺ ക്വാർട്ടറിൽ കടന്നു.

ഹാരി കെയ്ൻ നേടിയ ഇരട്ട ​ഗോളാണ് ബയേണിന്റെ തിരിച്ചടിക്ക് ശക്തി പകർന്നത്. 38, 66 മിനിറ്റുകളിലാണ് കെയ്നിന്റെ ​ഗോൾ നേട്ടം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 47-ാം മിനിറ്റിൽ തോമസ് മുള്ളറും ജർമ്മൻ ക്ലബിനായി ​ഗോൾ നേടി.

 

Top