യുവേഫാ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും

മൊണാക്കോ: യുവേഫാ ചാംപ്യന്‍സ് ലീഗിന് ഇന്ന് രാത്രിയോടെ തുടക്കമാവും. ഇന്ന് രാത്രി 10.25 ന് ഇന്റര്‍നാസിനോല്‍- സ്ലാവിയ പ്രഹാ എന്നിവര്‍ തമ്മിലാണ് ആദ്യ മത്സരം. രാത്രി 12.30 നാണ് യൂറോപ്പിലേയും ഇറ്റലിയിലേയും വമ്പന്‍ ശക്തികള്‍ ഏറ്റുമുട്ടുന്നത്.

സമീപകാലത്തെ സ്പാനിഷ് ടീമുകളുടെ ഏകാധിപത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ കിരീടം ചൂടിയതോടെ ചാംപ്യന്‍സ് ലീഗില്‍ പുതുവസന്തം വിരിഞ്ഞെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. ഇറ്റാലിയന്‍ ടീമുകളും കരുത്തരായി വരുന്നതോടെ ഇത്തവണ കിരീടം ആര്‍ക്കൊപ്പമാകുമെന്ന് കാണാന്‍ കണ്ണ്ചിമ്മാതെ കാത്തിരിക്കാം കാല്‍പന്ത് ആരാധകര്‍ക്ക്.

ഇന്നും നാളെയുമായാണ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. ഫൈനല്‍ അടുത്ത വര്‍ഷം മേയ് 30ന് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ വച്ചാണ് നടക്കുക.

ഗ്രൂപ്പ് എ

പിഎസ്ജി, റയല്‍ മഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലട്ടസറെ

ഗ്രൂപ്പ് ബി

ബയണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിംപിയാക്കോസ്, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്.

ഗ്രൂപ്പ് സി

മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡൊണസ്‌ക്, ഡൈനമോ സാഗ്രെബ്, അറ്റ്ലാന്റ

ഗ്രൂപ്പ് ഡി

യുവെന്റസ്, അത്ലറ്റിക്കോ മഡ്രിഡ്, ബയേര്‍ ലെവര്‍ക്യുസന്‍, ലോക്കോമോട്ടീവ് മോസ്‌കോ

ഗ്രൂപ്പ് ഇ

ലിവര്‍പൂള്‍, നാപ്പോളി, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ്, ജെങ്ക്

ഗ്രൂപ്പ് എഫ്

ബാര്‍സിലോന, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന്‍, സ്ലാവിയ പ്രാഗ്

ഗ്രൂപ്പ് ജി

സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ബെന്‍ഫിക്ക, ലയോണ്‍, റെഡ്ബുള്‍ ലൈപ്‌സിഷ്

ഗ്രൂപ്പ് എച്ച്

ചെല്‍സി, അയാക്‌സ്, വലന്‍സിയ, ലില്ലെ

Top