പ്രേക്ഷക ശ്രദ്ധ നേടി ഉടുമ്പിന്റെ ടീസർ

സെന്തിൽ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ‘ഉടുമ്പി’ന്റെ ടീസര്‍ പുറത്തിറങ്ങി. ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

ശ്രദ്ധേയ ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top