‘ഉടുമ്പന്‍ചോല വിഷനില്‍’ ശ്രീനാഥ് ഭാസി, മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാകുന്നു

ലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഉടുമ്പന്‍ചോല വിഷനില്‍’ ശ്രീനാഥ് ഭാസി, മാത്യു തോമസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകും. അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ് എന്നിവര്‍ക്കൊപ്പം സലാം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കട്ടപ്പനയില്‍ നടന്നിരുന്നു.

സൃന്ദ, ചൈതന്യ പ്രകാശ്, ദിലീഷ് പോത്തന്‍, സിദ്ദിഖ്, അശോകന്‍, സുദേവ് നായര്‍, സുധി കോപ്പ, ഷഹീന്‍ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണന്‍, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ സലാം ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top