udtha panjab fake version ; a man arrested

ഉഡ്താ പഞ്ചാബ്’ റിലീസിന് മുന്‍പേ ഇന്റര്‍നെറ്റില്‍ എത്തിയ കേസില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. allzmovies.in എന്ന ടോറന്റ് സൈറ്റിന്റെ ഉടമ ദീപക് കുമാറാണ് മുംബൈ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ പിടിയിലായത്.

ചിത്രത്തിന്റെ റിലീസിന് രണ്ട് ദിവസം മുന്‍പേ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ കേസ് കൊടുത്തിരുന്നു.

വിവിധ ടോറന്റ് വെബ്‌സൈറ്റുകളില്‍ എത്തിയ പകര്‍പ്പില്‍ ‘ഫോര്‍ സെന്‍സര്‍’ എന്ന് എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടാകാമെന്നും സംശയങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ സിബിഎഫ്‌സി ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി തള്ളിയിരുന്നു. സിബിഎഫ്‌സി ഇടപെടലിനെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം റിലീസിന് മുന്‍പേ നെറ്റിലെത്തിയതിനെതിരെ ബോളിവുഡ് ഒന്നാകെ രംഗത്തെത്തിയിരുന്നു.

’89 കട്ടുകള്‍’ എന്ന സിബിഎഫ്‌സി ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതി ഒരു കട്ട് മാത്രം നടത്തി പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

Top