യുഡിഎഫിന്റെ വൈറല്‍ സ്ഥാനാര്‍ഥിക്ക് വമ്പന്‍ തോല്‍വി

പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു തോറ്റു. 12842 വോട്ടുകള്‍ മാത്രമാണ് വിബിത ബാബുവിന് ലഭിച്ചത്. എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി.യുടെ എലിസബത്ത് കോശി 8055 വോട്ടുകള്‍ നേടി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നെങ്കിലും പിന്നീട് രണ്ടാംസ്ഥാനത്ത് എത്തുകയായിരുന്നു. ഒടുവില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് ഒന്നാമതെത്തി.

Top