പി.കെ.രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായ തെറ്റെന്ന് എം.വി.ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ്.കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സ്വതന്ത്രനും ഡെപ്യൂട്ടിമേയറുമായ പി.കെ.രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായ തെറ്റെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.

രാഗേഷ് സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. അന്ന് എല്‍.ഡി.എഫിന് നല്‍കിയ പിന്തുണ നിരുപാധികമാണ്. രാഗേഷിന്റേത് കൂറുമാറ്റമാണ്. ഈ അവസരത്തില്‍ രാഗേഷിന്റെ നിലപാട് തിരുത്തണം. തിരുത്തേണ്ടത് രാജിവെച്ച് ഒഴിഞ്ഞുകൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ്.കൊണ്ടുവന്ന അവിശ്വാസ പ്രമേയം 26നെതിരേ 28 വോട്ടുകള്‍ക്കാണ് പാസായത്.

Top