കണ്ണൂരില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരന്‍. പരമ്പരാഗത ഇടത്പക്ഷ വോട്ടുകള്‍ അടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. എക്‌സിറ്റ് പോളുകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Top