തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനും തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനും തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആണ് യു.ഡി.എഫ് യോഗം ചേരുക.

തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിന്റെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും.

പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ തിരിമറി, കള്ളവോട്ട്, വോട്ടര്‍ പട്ടികയിലെ വെട്ടിമാറ്റല്‍, തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Top