ഇടുക്കിയില്‍ ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകും; പി.ജെ ജോസഫ്

PJ joseph

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പി. ജെ. ജോസഫ് എംഎല്‍എ. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും പി. ജെ. ജോസഫ് പറഞ്ഞു.

ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേധ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

Top