കോഴിക്കോടും കൊല്ലത്തും വിജയം കരസ്ഥമാക്കി യുഡിഎഫ്

UDF

കൊല്ലം: കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തില്‍ താത്തൂര്‍പൊയില്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കി യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വാസന്തി 27 വോട്ടിന് ജയിച്ചു. കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു.

പറമ്പിമുക്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നൗഫല്‍ 323 വോട്ടുകള്‍ക്ക് ജയിച്ചു. ചോലാ വാര്‍ഡിലെ സ്ഥാനാര്‍ഥി അനില്‍കുമാര്‍ 70 വോട്ടുകള്‍ക്ക് ജയിച്ചു. ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. 464 വോട്ടുകള്‍ക്ക് രോഹിത് എം. പിള്ളയാണ് ജയിച്ചത്.

 

Top