തൃശൂര്‍ കോര്‍പ്പറേഷനില്‍ അട്ടിമറി വിജയം കരസ്ഥമാക്കി യുഡിഎഫ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ കെ. രാമനാഥന്‍ വിജയിച്ചു. ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായിരുന്നു പുല്ലഴി വാര്‍ഡ്.

ഇതോടെ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി. കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസിനെ മേയറാക്കിയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. രണ്ടു വര്‍ഷത്തേക്ക് മേയറാക്കാം എന്നാണ് എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍ അഞ്ച് വര്‍ഷം മേയറാക്കാമെന്നാണ് യുഡിഎഫ് നിലപാട്.

Top