താനൂര്‍ നഗരസഭയില്‍ യുഡിഎഫിന് വിജയം

മലപ്പുറം: താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെയുള്ള 44 സീറ്റുകളില്‍ 31 എണ്ണം യുഡിഎഫ് നേടി. എല്‍ഡിഎഫ് ആറും ബിജെപി ഏഴും സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് ഇടത്ത് വിജയിക്കാന്‍ കഴിഞ്ഞിരുന്നത് ഇക്കുറി ഏഴായി കുറഞ്ഞു.

എല്‍ഡിഎഫിന് നേട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെഞ്ഞെടുപ്പില്‍ 2 സീറ്റ് നേടാനേ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നുള്ളു. ഇത്തവണ അത് ആറായി ഉയര്‍ന്നു. യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞിട്ടുണ്ട്.

Top