യുഡിഎഫ് അധികാരത്തിലെത്തും; സര്‍വേ ഫലങ്ങള്‍ തള്ളി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ച സര്‍വേ ഫലങ്ങളെ തളളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍വേ ഫലങ്ങള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണെന്നും അണയാന്‍ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

Top