യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകണം. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണോ ഈ ബന്ധമെന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി സ്ഥാനര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുല്ലപ്പള്ളി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യതാത്പര്യങ്ങളെ കോണ്‍ഗ്രസ് ബലികഴിച്ചു. വയനാടിന് വേണ്ടി ഒരു കാര്യത്തിലും എംപിയായ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല. സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്ന സാമന്തനാണ് മുല്ലപ്പള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ലെയ്സണ്‍ കമ്മിറ്റി സെന്‍ട്രല്‍ ജയിലില്‍ കൂടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top