യുഡിഎഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്‌സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ല വളര്‍ത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കും. ഇത് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണമെന്നും ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top