സര്‍ക്കാരിനെതിരെ സഹകാരി സംഗമം നടത്താന്‍ യുഡിഎഫ്

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താന്‍ യുഡിഎഫ്. ഈ മാസം 16ന് തിരുവനന്തപുരത്ത് സഹകാരി സംഗമം നടത്തും. യുഡിഎഫ് അനുകൂലികളായ സഹകാരികള്‍ സംഗമത്തില്‍ പങ്കെടുക്കും. നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു എന്നാണ് മുദ്രാവാക്യം. കൂടാതെ സര്‍ക്കാരിനെതിരെ യുഡിഎഫ് കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കും. സര്‍ക്കാരിനെതിരായ കുറ്റപത്രം സംഘടിപ്പിക്കും.

14 മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്തും. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സര്‍ക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോ?ഗം തീരുമാനിച്ചു.18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. ഇതിനിടയില്‍ തന്നെ സഹകരണമേഖലയിലെ പ്രതിസന്ധി ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി കൊച്ചിയില്‍ 16ന് സഹകാരി സംഗമം നടത്തും. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ വിവിധ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സര്‍ക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗത്തിലെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സംവിധാനം അടിത്തട്ടില്‍ കൂടുതല്‍ ബലപ്പെടുത്താനും തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ബൂത്ത് തലം മുതല്‍ പുനഃക്രമീക്കാനാണ് യോഗത്തിന്റെ തീരുമാനം.

Top