എന്‍സിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യും; താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: എന്‍സിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് താരിഖ് അന്‍വര്‍. ശരത് പവാറുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജോസ് കെ മാണി ഇടത് പ്രവേശനം നേടിയ ശേഷം പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍സിപിയില്‍ തലവേദനയായത്. സീറ്റ് വിട്ട് നല്‍കില്ലെന്നും പാര്‍ട്ടിയെ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിലടക്കം തഴഞ്ഞെന്നും വ്യക്തമാക്കി മാണി സി കാപ്പന്‍ അടക്കം രംഗത്തെത്തിയിരുന്നു.

തര്‍ക്കം കടുത്തതോടെ എന്‍സിപിയിലെ പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു. കേരള നേതാക്കളുമായി ഉടന്‍ ചര്‍ച്ചയെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എ കെ ശശീന്ദ്രനും മാണി സി കാപ്പനും ശരത് പവാറുമായി ഈയാഴ്ച കൂടിക്കാഴ്ച നടത്തും.

Top