ലീഗിന്റെ നിര്‍ദ്ദേശം ; കാന്തപുരം വിഭാഗത്തെ ബഹിഷ്‌കരിക്കാന്‍ യുഡിഎഫില്‍ ധാരണ

UDF

മലപ്പുറം: കാന്തപുരം വിഭാഗത്തെ ബഹിഷ്‌കരിക്കാന്‍ യുഡിഎഫില്‍ തീരുമാനം. യുഡിഎഫ് വിരുദ്ധമായ രാഷ്ട്രീയ നിലപാട് പിന്തുടരുന്നതാണ് കാന്തപുരം വിഭാഗത്തെ ബഹിഷ്‌കരിക്കാന്‍ കാരണം. മുസ്‌ലിം ലീഗിന്റെ നിര്‍ദ്ദേശം അംഗീകരിച്ചാണ് യുഡിഎഫ് ധാരണയിലെത്തിയത്.

കാന്തപുരം വിഭാഗം ഇടത് സഹയാത്രികരാണെങ്കിലും ചില മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എപി വിഭാഗം എല്‍ഡിഎഫിനൊപ്പം നിന്നു. കോണ്‍ഗ്രസ്സിനെയും ലീഗിനെയും പൂര്‍ണമായി തള്ളിയ കാന്തപുരത്തിന്റെ നിലപാടില്‍ യുഡിഎഫില്‍ കടുത്ത അമര്‍ഷമുണ്ട്.

കാന്തപുരത്തിന്റെ മര്‍കസ് സമ്മേളനത്തിലേക്ക് ലീഗ് നേതാക്കളെയും കോണ്‍ഗ്രസ്സ് നേതാക്കളെയും ക്ഷണിച്ചിരുന്നു. എന്നാല്‍, പങ്കെടുക്കാനാകില്ലെന്ന് ലീഗ് നേതാക്കള്‍ അപ്പോള്‍ തന്നെ അറിയിച്ചു.

Top