മാണി സാറിന്റെ ആത്മാവ് ഒപ്പമുണ്ട്; വിജയത്തില്‍ പ്രതികരിച്ച് തോമസ് ചാഴികാടന്‍

കോട്ടയം: കേരളത്തില്‍ ഉണ്ടായിരിക്കുന്നത് ജനങ്ങളുടെ വിജയമാണെന്നും ജനഹിതം നിറവേറിയെന്നും കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.

മാണി സാറാണ് തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുണ്ടെന്ന കാര്യത്തിന് യാതൊരു സംശയവുമില്ലെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.

യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്ത് ലഭിച്ച ഭൂരിപക്ഷം. ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിത്. മാണി സാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ജോസ് കെ മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ മുഴുവന്‍ യുഡിഎഫ് നേതാക്കളും ഒപ്പം നിന്നു, അദ്ദേഹം വ്യക്തമാക്കി.

Top