പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി വൈകുന്നു; പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്

UDF

കൊച്ചി: കൊവിഡ് 19നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്റെ നേതൃത്വത്തില്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങുന്നു.

എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ സംസാരിക്കും.

Top