അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്

തിരുവനന്തപുരം: അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വ്യക്തമായ ചിത്രം പത്ത് മണിയോടെ തന്നെ പുറത്ത് വരും.

അരൂർ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ 500ഓളം വോട്ടുകൾക്ക് മനു സി പുളിക്കൽ മുന്നിലായിരുന്നു എന്നാൽ അരൂർ പ‍ഞ്ചായത്തിന്‍റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോൾ ഷാനിമോൾ ലീഡ് പിടിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ അരൂർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫിന് 1290 വോട്ടുകളുടെ ലീഡുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ 2016ലെ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ അരൂർ മണ്ഡ‍ലത്തിൽ മുൻതൂക്കം എൽഡിഎഫിനായിരുന്നു 6011 വോട്ടുകളുടെ മുൻതൂക്കമായിരുന്നു അന്ന് എൽഡിഎഫിന് അരൂരിൽ നിന്ന് മാത്രം ലഭിച്ചത്.

Top