udf seeks mm mani’s resignation

CHENNITHALA

കൊച്ചി : രാജിവെയ്ക്കില്ലെന്ന എംഎം മണിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിടുതല്‍ ഹര്‍ജി തള്ളിയതിനര്‍ഥം അദ്ദേഹം പ്രതിയാണെന്നാണ്.

മണിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് പ്രതികരിച്ചു.

രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ പ്രതിചേര്‍ത്തത് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശക്തമായ തിരിച്ചടിയാണെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു

Top