യുഡിഎഫ്, സീറ്റ് വിഭജനം പൂർത്തിയായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

യുഡിഎഫ് സീറ്റ് വിഭജനത്തിൽ ഘടക കക്ഷികൾ തമ്മിൽ ധാരണയായി. കോണ്‍ഗ്രസ് 16 സീറ്റുകളിലും മുസ്ലിം ലീഗ് രണ്ട് സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍എസ്പിയും ഒരോ സീറ്റിലും മത്സരിക്കും. വൈകുന്നേരം തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് ഏകോപന സമിതിയിലാണ് അന്തിമ തീരുമാനം ഉണ്ടാവുക..

ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം നിരാകരിച്ച കോൺഗ്രസ് 16 സീറ്റുകളിൽ മത്സരിക്കും. മുസ്ലിം ലീഗ് ഇത്തവണയും രണ്ട് സീറ്റുകളിൽ ഒതുങ്ങും. കേരള കോൺഗ്രസ് ജോസഫഉം ആർഎസ് പിയും ഓരോ സീറ്റുകളിലാണ് മത്സരിക്കുക. കോട്ടയം കോൺഗ്രസ് ആഗ്രഹിച്ചെങ്കിലും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനാണ് ധാരണ. കൊല്ലം തർക്കങ്ങളില്ലാതെ ആർഎസ്പിക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

മൂന്നാം സീറ്റിൽ കടുത്ത നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് കോൺഗ്രസിന് വഴങ്ങും. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ലീഗിൻറെ നിലപാട് മാറ്റം. ഇന്ന് ചേരുന്ന മുസ്‌ലിം ലീഗ് ഭാരവാഹി യോഗം മൂന്നാം സീറ്റിലെ കോൺഗ്രസ് നിലപാട് ചർച്ച ചെയ്യും. മൂന്നാം സീറ്റ് ഇല്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നായിരുന്നു ലീഗിൻറെ നിലപാട്. ഇക്കാര്യം കെപിസിസി ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ട്.

നിർണായക തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് യുവജനം പൂർത്തിയായാൽ താമസിയാതെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും, ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 2019 ലെ അനുകൂല തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

Top