ശബരിമല സ്ത്രീപ്രവേശനം; യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നു

sabarimala

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേസന വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നായിരിക്കും യുഡിഎഫിന്റെ അടുത്ത നീക്കം നടക്കുക.

ശബരിമലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ ലംഘിക്കുവാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Top