ഇരവിപുരം സീറ്റിനെ ചൊല്ലി തര്‍ക്കം; യുഡിഎഫില്‍ ലീഗ്-ആര്‍എസ്പി പോര്

കൊല്ലം: ഇരവിപുരം സീറ്റിനെ ചൊല്ലി യുഡിഎഫില്‍ പോര്. സീറ്റിന് അവകാശവാദവുമായി മുസ്ലീംലീഗും ആര്‍എസ്പിയും രംഗത്തെത്തിയിട്ടുണ്ട്. ലീഗിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഇതെന്ന് മുസ്ലീംലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് പറഞ്ഞു. 1980 മുതല്‍ മുസ്ലീംലീഗ് മത്സരിക്കുന്ന മണ്ഡലമാണ് ഇരവിപുരം.

അതേസമയം, സീറ്റിന് അവകാശവാദവുമായി ആര്‍എസ്പിയുടെ ഭാഗത്ത് നിന്നും എ എ അസീസാണ് രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരവിപുരത്ത് മത്സരിക്കുമെന്ന് അസീസ് വ്യക്തമാക്കി. കൊല്ലം, കുണ്ടറ സീറ്റുകള്‍ കൂടി ആര്‍എസ്പി ആവശ്യപ്പെടും.

Top