കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്

തിരുവനന്തപുരം: കള്ളവോട്ടു തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം വോട്ടർമാരുടെ പട്ടിക 140 മണ്ഡലങ്ങളിലായി വിതരണം ചെയ്തു.

ഈ പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തുമ്പോൾ വരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും പിന്നീടു നിയമ പോരാട്ടങ്ങൾക്കായി രേഖപ്പെടുത്തുകയും ചെയ്യാനെത്തുമ്പോൾ വരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും പിന്നീടു നിയമ പോരാട്ടങ്ങൾക്കായി രേഖപ്പെടുത്തുകയും ചെയ്യാനാണു ബൂത്ത് ഏജന്റു
മാർക്കു നിർദേശം നൽകിയിരിക്കുന്നത്.

വിദഗ്ധരുടെ നേതൃത്വത്തിൽ അൻപതോളം പേരാണ് ‘ഓപ്പറേഷൻ ട്വിൻസ്’ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബൂത്ത് ഏജന്റുമാർക്കു സുരക്ഷ ഉറപ്പാക്കുന്ന കാര്യം യുഡിഎഫ് ജില്ലാ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.

Top