തിരഞ്ഞെടുപ്പ് പരാജയത്തിൽ വീണ്ടും രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തോൽവി വിലയിരുത്താൻ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരാൻ തീരുമാനം. നേതാക്കൾ നേരിട്ട് യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ചേരുന്നത്. ജനുവരി 6, 7 തിയതികളിലാണ് യോഗം നടക്കുക. മറ്റന്നാൾ ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഓരോ ജില്ലയിലേയും റിപ്പോർട്ട് നൽകണം.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫഅ പ്രകടനവും തോൽവിയും വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോ​ഗം ചേർന്നിരുന്നു. സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് യോഗത്തിൽ വി.എം സുധീരൻ പറഞ്ഞു. പരമ്പരാഗത വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായെന്നും സുധീരൻ പറഞ്ഞു.ഇതിന് പിന്നാലെയാണ് കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോ​ഗം വിളിക്കാൻ തീരുമാനിച്ചത്.

Top