രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം; സിപിഎം മാപ്പുപറയണമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top