മുഖ്യമന്ത്രിയുടെ ആദ്യ മെട്രോ യാത്രയിലും പ്രതിഷേധം ;ആലുവയിലെ പ്രോജക്ട് ഉദ്ഘാടനം മാറ്റി

കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷനിലുള്ള സോളാര്‍ എനര്‍ജി പ്രോജക്ടിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ പരിപാടിയില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് പരിപാടി മാറ്റി വയ്ക്കാന്‍ കാരണം. പ്രതിഷേധവുമായി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു.

kochi-metro-pinarayi-1.jpg.image.784.410

ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയയുടന്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉദ്ഘാടനം മാറ്റി വച്ചതിനെ സ്വാഗതം ചെയ്യുന്നതായി അന്‍വര്‍ സാദത്ത് അറിയിച്ചു.metro

ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാലാരിവട്ടം മുതല്‍ ആലുവ വരെ സഞ്ചരിച്ച് യാത്രാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.

Top