സില്‍വര്‍ ലൈനില്‍ പ്രതിഷേധം ; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: ഏപ്രിൽ അവസാനത്തോടെ സിൽവർ ലൈനെതിരായി നൂറ് ജനസദസുകൾ പൂർത്തിയാക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ആരെതിർത്താലും സിൽവർ ലൈൻ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐഎം നേതൃത്വത്തിന് തന്നെ പദ്ധതിയുടെ ഭവിഷ്യത്തുകൾ മനസിലായിട്ടുണ്ട്. ജനങ്ങളെ ബോധം കെടുത്തിയാലേ പദ്ധതിയെ കുറിച്ച് സിപിഐഎമ്മിന് ബോധവത്ക്കരണം നടത്താൻ കഴിയൂ എന്നും എംഎം ഹസൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയെ എതിർത്തുകൊണ്ടുള്ള സംസ്ഥാനത്തെ പ്രതിഷേധങ്ങൾ കണക്കിലെടുക്കണം. തീരുമാനം പുനപരിശോധിക്കണം. മുഖ്യമന്ത്രിയുടെ ആഗ്രഹമാണ് സ്വാഗത പ്രസംഗത്തിലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. പാർട്ടിയുടെ നിലപാട് സാമൂഹികാഘാത പഠനം നടത്തില്ല എന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാം മുന്നറിയിപ്പും കണ്ടു. അതിനെല്ലാം അർത്ഥം സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ചിന്തയിൽ തന്നെ ഈ പദ്ധതിയുടെ പ്രശ്‌നങ്ങളെ കുറിച്ച് ധാരണ വന്നു എന്നതാണ്.

എന്തുവന്നാലും സിൽവർ ലൈൻ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യഥാർത്ഥത്തിൽ പരിസ്ഥിതി പ്രവർത്തകരെല്ലാം ഇതിനെ എതിർക്കുമ്പോൾ ഒരു അനുരഞ്ജന ശ്രമമാണ് ഭരണാധികാരികൾ നടത്തേണ്ടത്. അതിനെയെല്ലാം മുഖ്യമന്ത്രി അവഗണിക്കുകയാണ്. ജനങ്ങൾക്കെല്ലാം അറിയാം. അവരെ ബോധം കെടുത്താതെ സിൽവർ ലൈനെ കുറിച്ച് ബോധവത്ക്കരണം നടത്താൻ സാധിക്കില്ല. മന്ത്രി സജി ചെറിയാനടക്കം കല്ല് പിഴുതെറിയാൻ പോയി. അതിനെയും ശക്തമായാണ് ജനങ്ങൾ എതിർത്തത്’. ഹസൻ കൂട്ടിച്ചേർത്തു.

Top