നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പദ്ധതികളുമായി യുഡിഎഫ്

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽനിന്നു കരകയറി നിയമസഭാ തിരഞ്ഞെടുപ്പിന് എത്രയും വേഗം സജ്ജമാകാൻ കോൺഗ്രസ്. 140 നിയോജക മണ്ഡലങ്ങളുടെയും ചുമതല കെപിസിസി സെക്രട്ടറിമാർക്കു കൈമാറി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മണ്ഡലത്തിലെത്തി നേതൃയോഗങ്ങൾ വിളിച്ചുചേർത്ത് റിപ്പോർട്ട് സമർപ്പിക്കാൻ അവരോടു നേതൃയോഗങ്ങൾ വിളിച്ചുചേർത്ത് റിപ്പോർട്ട് സമർപ്പിക്കാൻ അവരോടു നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ എംപിമാർ, എംഎൽഎമാർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ യോഗമാണു തിങ്കളാഴ്ച ചേരേണ്ടത്. ചൊവ്വാഴ്ച ബ്ലോക്ക് അടിസ്ഥാനത്തിലും യോഗം ചേരണം. ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത് അടക്കം മുന്നൊരുക്കങ്ങളുടെ ഉത്തരവാദിത്തം കെപിസിസി സെക്രട്ടറിക്കാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല, പക്ഷെ നിയമസഭ തിരഞ്ഞെടുപ്പിൽ അതിനെ മറികടക്കണമെന്ന് രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

Top