പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ്. കെ. മാണി

Jose k mani

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.

ഇക്കാര്യത്തില്‍ യുഡിഎഫില്‍ പൊതുധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും യുഡിഎഫിലുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായാണ് പി ജെ ജോസഫ് വിഭാഗം ഇന്നലെ യോഗം ചേര്‍ന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

നിഷാ ജോസ് കെ മാണിയായിരിക്കും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പാലായില്‍ മത്സരിക്കേണ്ടത് പൊതുസമ്മതനാണെന്ന നിലപാടുമായാണ് ജോസ് കെ മാണി വിഭാഗത്തെ എതിര്‍ത്ത് പി ജെ ജോസഫ് രംഗത്തെത്തിയത്.

Top