അഭിപ്രായം പറയാന്‍ അനുവദിച്ചില്ല; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ വിമര്‍ശനം

Pinarayi Vijayan

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ രംഗത്ത്.

മുഖ്യമന്ത്രി പ്രസംഗിച്ചതല്ലാതെ അഭിപ്രായം പറയാന്‍ ആരെയും അനുവദിച്ചില്ലെന്നാണ് എംഎല്‍എമാരുടെ പരാതി. യുഡിഎഫ് എംഎല്‍എമാരായ എം ഉമ്മര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.

അവലോകന യോഗം പ്രഹസനമാണെന്നും ജില്ലയിലെ സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമല്ലെന്നും എംഎല്‍എമാര്‍ ആരോപണമുന്നയിച്ചു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, ഇനി എന്ത് ചെയ്യും എന്നതിനെക്കുറിച്ചൊന്നും അവലോകന യോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നും എംഎല്‍എമാര്‍ വിമര്‍ശനമുന്നയിച്ചു.

അതേസമയം, അവലോകന യോഗത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിരുന്നില്ലെന്നാണ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ പ്രതികരിച്ചത്.

Top