udf must come in kerala- chennithala

ഹരിപ്പാട്: സംസ്ഥാനത്തിന് വികസനക്കുതിപ്പേകാന്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാടിന്റെ വളര്‍ച്ചയ്ക്ക് യു.ഡി.എഫ് അധികാരത്തില്‍ എത്തിയേ മതിയാകൂവെന്ന നിലപാടിലാണ് ജനങ്ങള്‍.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമിത്. വര്‍ഗീയ വിഷംപേറി അധികാര ദുര്‍മോഹവുമായി നടക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി കേരള രാഷ്ട്രീയത്തില്‍കടപുഴകുമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് അധികാരം നിലനിറുത്തുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വികസനവും കരുതലും ചര്‍ച്ചചെയ്യുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top