തെരഞ്ഞെടുപ്പ്; ദുര്‍ബല സ്ഥാനാര്‍ത്ഥി പാടില്ല, മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

ന്യൂഡല്‍ഹി: വടകര സീറ്റ് സംബന്ധിച്ച് മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥി പാടില്ലെന്ന ആവശ്യം മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ചതോടെയാണ് മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം ശക്തമായിരിക്കുന്നത്.

ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഇക്കാര്യം സ്ഥാനാര്‍ത്ഥികള്‍ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമാണെന്നും സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കി.

Top