ഹൈഡല്‍ ടൂറിസം പദ്ധതികള്‍ അനുവദിച്ച് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് യുഡിഎഫ്; എംഎം മണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി എംഎല്‍എ. ഹൈഡല്‍ ടൂറിസം പദ്ധതികള്‍ അനുവദിച്ച് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് വി ഡി സതീശന്റെ പാര്‍ട്ടി ഭരിക്കുമ്പോഴായിരുന്നുവെന്ന് എംഎം മണി പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വെച്ച് കോടികളുടെ നഷ്ടം വരുത്തി. താന്‍ ഇപ്പോഴത്തെ മന്ത്രിയുടെ പേര് പരാമര്‍ശിക്കുക പോലും പരാമര്‍ശിച്ചിട്ടില്ല. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എം എം മണി പറഞ്ഞു.

വൈദ്യുത വകുപ്പില്‍ നടക്കുന്നത് വലിയ അഴിതിയാണെന്നും വൈദ്യുതവകുപ്പിന്റെ ഭൂമികള്‍ സിപിഐഎം കീഴിലുള്ള സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയെന്നും. നിലവിലെ വൈദ്യുത മന്ത്രിയെ മുന്‍ മന്ത്രി എം എം മണി വിരട്ടുകയാണെന്നുമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിക്ഷ നേതാവിന് മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി രംഗത്തെത്തയത്. വി ഡി സതീശന്റെ പാര്‍ട്ടി ഭരിക്കുമ്‌ബോളാണ് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നതായിരുന്നു എംഎം മണി തിരിച്ചടിച്ചത്.

Top