സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നിയമസഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും സന്ദര്‍ശിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.എന്‍. ജയരാജ് എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയില്‍ നടത്തുന്ന മൂന്നാമത്തെ സമരമാണ് ശബരിമലവിഷയത്തിലേത്. ഈ മാസം 13 വരെയാണ് ഇത്തവണത്തെ സഭാസമ്മേളനം. സമ്മേളനം അവസാനിക്കുന്നത് വരെ സത്യഗ്രഹം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Top