udf-mla-arrest-rajbhavan-march

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായുള്ള സഹകരണ വിഷയത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംഎല്‍മാരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരെയും പ്രവര്‍ത്തകരേയുമാണ് അറസ്റ്റ് ചെയ്തത്.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്.

രാജ്ഭവന്റെ മുന്നില്‍ വെച്ച് മാര്‍ച്ച് തടഞ്ഞ പൊലീസ് എം.എല്‍.എ മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ചെന്നിത്തല അടക്കമുള്ളവര്‍ അറസ്റ്റ് വരിച്ചത്.

Top